വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ മലയില്‍ പീടികയില്‍ ആര്‍എംപിഐ പ്രവര്ത്തകന് എന്‍.കെ.പൊക്കന്റെ വീടിന് നേര്‍ക്ക് ബോംബറിഞ്ഞവരെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് നിയുക്ത എംപി ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
എന്‍.കെ.പൊക്കന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. വിട്ടുകാരുമായി സംസാരിച്ച അദ്ദേഹം നീതിയുക്തമായ തീരുമാനം ഉണ്ടാവാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്കി.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുളള, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫ് നേതാക്കളായ സി.കെ.അബു, ജമാല്‍ മൊകേരി, എലിയാറ ആനന്ദന്, പി.പി.അശോകന്, ഇ.സി.ബാലന്, ഇ.ലാലു എന്നിവര്‍ ഷാഫിയോടപ്പം ഉണ്ടായിരുന്നു