വടകര: ജീവനക്കാരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാനായുള്ള വിശദീകരണ യോഗം സംഘടിപ്പിച്ചു. ജോയിൻ്റ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. രത്നദാസ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന കൗൺസിൽ അംഗം വിജീഷ് വടകര, ജില്ലാ കമ്മിറ്റി അംഗം ഷനോജ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അമൃതരാജ്.കെ സ്വാഗതം പറഞ്ഞു. അനുരാഗ്, രജിൻ പി.ടി, പവിത്രൻ, മിഷാൽ എന്നിവർ നേതൃത്വം നൽകി.