നാദാപുരം: നാദാപുരം മേഖലയിലെ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റര്‍ പഠനോപകരണങ്ങള്‍ നല്കുന്നു. ഇതിന്റെ വിതരണോദ്ഘാടനം ഭൂമിവാതുക്കല്‍ എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് കെ ഹരീഷ് കുമാര്‍ ഏറ്റുവാങ്ങി.
ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെന്‍സില്‍ തുടങ്ങിയവ അടങ്ങിയ കിറ്റാണ് നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.വി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇശല്‍കൂട്ടം ചെയര്മാന് പി ടി മഹമൂദ്, അധ്യാപകരായ എം.കെ.ഷീജ, കെ.ജ്യോത്സ്ന, എം.പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചാപ്റ്റര്‍ സെക്രട്ടറി സി.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു.