വടകര: തോടന്നൂര്‍ യുപി സ്കൂളിലെ പഠനോത്സവും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരായ കെ.സുനീതി, എം.സിന്ധു എന്നിവര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും പ്രീ പ്രൈമറി കലോത്സവവും തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ യുടെ സ്നേഹോപഹാരം സബിത മണക്കുനി സമ്മാനിച്ചു. പി.ടി.എ.പ്രസിഡന്റ് എ.ടി.മൂസ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം പ്രധാനാധ്യാപകര്‍ സി.ആര്.സജിത്ത്
കൈമാറി. വിവിധ മേളകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ അനുമോദിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി വിതരണം ചെയ്തു. വിവിധ എന്‍ഡോവ്മെന്റ് വിതരണം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ പുലക്കുന്നുമ്മല്‍ നിര്‍വഹിച്ചു.’ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ‘ എഇഒ എം.വിനോദ് അഭയ് കൃഷ്ണയ്ക്ക് കൈമാറി. പി.എം.നിഷാന്ത്, ജയചന്ദ്രന് പാലോളി, കെ.എം. ബിജില, കെ.സറീന, പി.കെ.മൊയ്തു, എം.ടി.രാജന്, മഹേഷ് പയ്യട, കെ.വിശ്വനാഥന്, സി.കെ. മനോജ് കുമാര്‍, പി.എം.വിശ്വനാഥന്, സാബിറ പി.കെ, ജയേഷ്.കെ.ടി, പി.ശുഭ, മനു റാം ആര്, വി.കെ.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.