വടകര: കേരള പോലീസ് അസോസിയേഷന് കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ നിയമമായ ഭാരതീയ ന്യായ സംഹിതയെ സംബന്ധിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. വടകര ഏക്സാത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഇക്കണോമിക് ഒഫന്‍സ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാന് ക്ലാസെടുത്തു. പോലീസ് അസോസിയേഷന് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ. സുധീഷ് അധ്യക്ഷനായി. അസോസിയേഷന് പ്രസിഡന്റ് എം.ഷനോജ്, ജില്ലാ സെക്രട്ടറി പി.സുഖിലേഷ്, ട്രഷറര്‍ പി.ടി.സജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ബി.ബിജേഷ്
സ്വാഗതവും ആര്.പി.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.