വടകര: വിദ്യാര്‍ഥികള്‍ നന്മയുടെ വിളനിലമാകാനുതകുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും കേവലം വിജയികളെ സൃഷ്ടിക്കലല്ല വിദ്യാഭ്യാസത്തിന്റെ ഉന്നത ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു. പഠിത്തത്തില്‍ പരാജയപ്പെട്ടുപോയവര്‍ ജീവിത വിജയം നേടി വിപ്ലവം സൃഷ്ടിച്ച ചരിത്രം നമ്മുടെ മുന്നിലുള്ള ദൃഷ്ടാന്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. സിഎസ്ഐ കോര്‍പറേറ്റ് മാനേജര്‍ റവ.സുനില്‍ പുതിയാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിഇഒ രേഷ്മ സമ്മാനദാനം നിര്‍വഹിച്ചു. റവ. മനോജ് മാത്യു, പി.സജീവ് കുമാര്‍, ബിന്ദു എം.കെ, ഷാലിമ എം.എസ്, റൊണാള്‍ഡ് വിന്‍സന്റ്, കെ.സജിത എന്നിവര്‍ സംസാരിച്ചു.