കീഴൽ: പ്ലാസ്റ്റിക്ക് വേസ്റ്റ് നിർമ്മാർജനത്തിനും പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണത്തിനും നാടിന് മാതൃകയായി കീഴൽ ദേവി വിലാസം യു.പി സ്കൂൾ സയൻസ് ക്ലബ് വിദ്യാർഥികൾ . വിദ്യാലയത്തിൻ്റെ ‘ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി
വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച പ്ലാസ്റ്റിക്ക് വേസ്റ്റ് ബിൻ ആന്റ് ബോട്ടിൽ ബൂത്ത് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി കീഴൽ മുക്കിൽ വെച്ച് നാടിന് സമർപ്പിച്ചു, ചടങ്ങിൽ പ്രധാനാധ്യാപിക റീഷ്മ പി. പുത്തൂർ അധ്യക്ഷത വഹിച്ചു. എം രാജേഷ്, പി. സുജേന്ദ്ര ഘോഷ്, എം.പി ജയന്തി, അനഘ.ജെ സംസാരിച്ചു.