നാദാപുരം: സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന് നാദാപുരം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡ ന്റ് ജി.എസ്. ഉമാശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. ജൂബേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.പ്രദീപന്മുഖ്യ പ്രഭാഷണം നടത്തി. 19% ക്ഷാമബത്ത കുടിശ്ശിക നല്‍കാത്തതും ശമ്പള പരിഷ്കരണ കുടിശ്ശിക, ലിവ് സറണ്ടര്‍ തുടങ്ങിയവ നിഷേധിക്കുകയും ചെയ്ത സര്‍ക്കാറിനെതിരെ ജീവനക്കാരുടെ മേഖലയില്‍ നിന്നുള്ള പ്രതിഷേധമാണ് തെരെഞ്ഞെടുപ്പ് ഫലത്തില്‍ ഉള്‍പ്പെടെ പ്രതിഫലിച്ചതെന്ന് ഉമാശങ്കര്‍ പറഞ്ഞു. നിരവധി സമരങ്ങളിലൂടെ
നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നിലപാടിന് പിന്തുണ നല്കുന്ന ഇടത് സര്‍വ്വീസ് സംഘടനകള്‍ക്ക് ജീവനക്കാര്‍ക്കിടയില്‍ പ്രശസ്തി നഷ്ട്പ്പെട്ടുകൊണ്ടിരിക്കുകയാണ്. കവര്‍ന്നെടുത്ത അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ സമരപരമ്പരകളുമായി എന്‍ജിഒ അസോസിയേഷന് മുന്നോട്ടു പോവുമെന്ന് ജി.എസ് ഉമാശങ്കര്‍ പ്രഖ്യാപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് സംസ്ഥാനത്ത് താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ അഗ്നി നടത്തും. ജില്ലാ സെക്രട്ടറി പ്രേംനാഥ് സംഘടന ചര്‍ച്ചക്ക് നേതൃത്വം നല്കി. ബിനു കോറോത്ത്, എം ഷിജു, സിജു.കെ, സെലസ്റ്റിന്‍ സേവ്യര്‍, വി പ്രദീഷ്, മുരളീധരന് കന്മന രജീഷ് കുമാര്‍, രാജേഷ്. കെ, കെ.പി അനീഷ് കുമാര്‍, സൂരജ്, സന്തോഷ് കുനിയില്‍, സുജിത. കെ.പി, നന്ദകുമാര്‍ എന്‍.പി, സിദ്ധിഖ്, രാമചന്ദ്രന് കെ, സുനില്‍ കുമാര്‍.വി.എന്‍, പ്രജീഷ് എം.പി എന്നിവര്‍ സംസാരിച്ചു