തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയമസഭയിൽ ചോദ്യമായി ഉന്നയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. ഈ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളുടെ ശമ്പളം, അവധിക്കാല സമാശ്വാസം എന്നിവ സംബന്ധിച്ചാണ് നിയമസഭയിൽ ഈ ചോദ്യം ഉന്നയിച്ചത്. സ്കൂൾ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 2024 മാർച്ച് മാസത്തെ ഓണറേറിയം ഇതിനോടകം തന്നെ വിതരണം ചെയ്തതായും, 2024 ഏപ്രിൽ ,മെയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസം വിതരണം ചെയ്യുന്നതിനാവശ്യമായ 5.424 കോടിരൂപ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-e.jpeg?resize=600%2C600&ssl=1)
സര്‍ക്കാര്‍ പരിശോ ധിച്ചുവരികയാണ് എന്നും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എൻ്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.