നാദാപുരം: കല്ലാച്ചി-വാണിമേല്‍ റോഡില്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായ സാഹചര്യത്തില്‍ അപകടസാധ്യത കണക്കിലെടുത്ത് സീബ്ര ലൈന്‍, റിഫ്ലക്ടര്‍, കൈവരി എന്നിവ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍മ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റ്യാടി പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നളിന്‍ കുമാറിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
കര്‍മസമിതി ചെയര്മാന് കെ.ബാലകൃഷ്ണന്, കണ്‍വീനര്‍ സുബൈര്‍ തയ്യുള്ളതില്‍, അഫോസ് പ്രസിഡന്റ് എ.കെ.മമ്മു, സെക്രട്ടറി എം.കെ.അഷറഫ്, ടി.കെ.മൊയ്തൂട്ടി, സി.വി.മൊയ്തീന് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു