വടകര: 39-ാമത് സംസ്ഥാന യൂത്ത് പുരുഷ-വനിതാ വോളിബോൾ നോർത്ത് സോൺ ചാമ്പ്യൻഷിപ്പ് മെയ് 23, 24 തിയ്യതികളിലും സൂപ്പർ സോണൽ മത്സരങ്ങൾ മെയ് 25, 26 തിയ്യതികളിലുമായി വടകര മുൻസിപ്പൽ പാർക്കിന് സമീപം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ ഫളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു നോർത്ത് സോൺ മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലും സൂപ്പർ സോണൽ മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലുമാണ് നടക്കുക. നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ഏഴ്
ജില്ലകളിലെ പുരുഷ-വനിത ടീമുകളാണ് പങ്കെടുക്കുന്നത്. സൂപ്പർ സോണൽ ചാമ്പ്യഷിപ്പിൽ തിരുവനന്തപുരം മുതൽ ഏറണാകുളം വരെയുള്ള ജില്ലാ ടീമുകളിൽ നിന്നും സൗത്ത് സോണൽ ജേതാക്കളായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിവരുന്ന 4 പുരുഷവനിത ടീമുകൾ നോർത്ത് സോണിൽ നിന്നും ഇതുപോലെ ക്വാളിഫൈ ചെയ്തു വരുന്ന 4 ടീമുകളും ലീഗ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. ഇതിൽ നിന്നാണ് വിന്നേഴ്സിനെയും റണ്ണേഴ്സ് അപ്പ് ടീമുകളെയും കണ്ടെ ത്തുന്നത്. സ്റ്റേഡിയത്തിൻ്റെ പണി പൂർത്തിയായിവരുന്നു. ചാമ്പ്യൻഷിപ്പിൻ്റെ നോർത്ത് സോൺ മത്സര ഉദ്ഘാടനം 23ന് യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശൻ നിർവ്വഹിക്കും. 25 ന് തുടങ്ങുന്ന സൂപ്പർ സോൺ വോളി ചാമ്പ്യൻഷിപ്പിൻ്റെ
ഉൽഘാടനം മുൻ ഇൻ്റർ നാഷണൽ വോളി താരം ജോബി ജോസഫും നിർവ്വഹിക്കും. ജേതാക്കൾക്ക് ട്രോഫികൾ സംസ്ഥാന വോളിബോൾ അസോസിയേഷൻ സിക ട്ടറി സി.സത്യൻ നൽകും. 23ന് കാലത്ത് 9 മണിക്ക് നോർത്ത് സോൺ പുരു ഷവിഭാഗം മത്സരവും 24ന് നോർത്ത് സോൺ പെൺകുട്ടികളുടെ മത്സരവും 25ന് സൂപ്പർ സോണൽ വനിതാ മത്സരവും നടക്കും. ചാമ്പ്യൻഷിപ്പിൻ്റെ വിജയത്തിനായി പി.എം. മണിബാബു ചെയർമാനും കോഡിനേറ്റർ രാഘവൻ മാണിക്കോത്തും ജനറൽ കൺവീനറായി സി.വി. അനീഷ്, ജോ. കൺവീനർ എം.കെ. ഹരീഷ് തുടങ്ങി 51 അംഗ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.
വാർത്താ സമ്മേളനത്തിൽ ജില്ലാ വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് രാഘവൻ മാണിക്കോത്ത്, വൈസ് പ്രസിഡണ്ട് ടി.പി.മുസ്തഫ, ജോയിൻ്റ് സിക്രട്ടറി സി.വി. വിജയൻ, ജനറൽ കൺവീനർ സി.വി അനീഷ് ,
ജോ കൺവീനർ എം.കെ.ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.