വടകര: എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ തുടങ്ങി. വടകരയിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പുത്തൂർ, ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയാണ് പരിശീലന കേന്ദ്രങ്ങൾ. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസുകൾ വരെ പഠിപ്പിക്കുന്ന 10,938 അധ്യാപകർക്കാണ് പരിശീലനം. അക്കാദമികമൂല്യം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
ചോർന്നുപോകാതെയും ഉത്തരവാദിത്വത്തോടെയും ക്ലാസ് മുറികളിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് സംസ്ഥാനത്തെ മുഴുവൻ പരിശീല കേന്ദ്രങ്ങളുടെയും ആമുഖ പ്രഭാഷണത്തിൽ കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് പറഞ്ഞു. 2024 മെയ് 2 ന് ആരംഭിച്ച് തുടർച്ചയായി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നൽകിക്കൊണ്ടിരിക്കുന്ന പരിശീലനത്തിനായി കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ അധ്യാപകർ രജിസ്റ്റർ ചെയ്യണം. പ്രൈമറി അധ്യാപകർക്കുള്ള നിർമ്മിത ബുദ്ധി പരിശീലനം സെപ്തംബർ-ഡിസംബർ മാസങ്ങളിലാണ് നൽകുക.