നരിപ്പറ്റ: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല, പയ്യെകണ്ടി, മുടിക്കല്‍ പാലം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തി. കുമ്പളച്ചോലയിലെ സി.കെ.സ്റ്റോര്‍, ആപ്പിള്‍ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, ഡിവൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായും അനധികൃതമായും പ്രവര്‍ത്തിച്ചുവരുന്ന മുടിക്കല്‍ പാലം വടക്കട, പാര്‍ക്ക് ഫാസ്റ്റ് ഫുഡ് ആന്‍ഡ് കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പരിശോധനക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ എം.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.സുഭാഷ്, എന്‍.കെ.ഷാജി, അക്ഷയ്കാന്ത്, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഐഷ ഫിദ.വി.പി, പഞ്ചായത്ത് ക്ലാര്‍ക്ക് അഖിലേഷ് എന്നിവര്‍ നേതൃത്വം നല്കി.