നാദാപുരം: ഹെല്‍ത്തി കേരളയുടെ ഭാഗമായി നാദാപുരത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. പേരോട് ടൗണിന് സമീപത്തെ ഹോട്ടല്‍ കുറുമ്പ്രനാട്, മില്‍മ പാര്‍ലര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കുറുമ്പ്രനാട് ഹോട്ടലില്‍ നിന്നു പഴകിയ പൊരിച്ച ചിക്കന്‍, ബീഫ്, കാലാവധി കഴിഞ്ഞ പാല്, പഴകിയ മുട്ട റോസ്റ്റ്, പഴകിയ ഫ്രൈഡ് റൈസ്, വെളിച്ചെണ്ണ എന്നിവയും മില്‍മ പാര്‍ലറില്‍ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള 35 ഓളം പാക്കറ്റ് പാല്, പൂപ്പല്‍ പിടിച്ച ബന്നുകള്‍, വില്പന തീയതി കഴിഞ്ഞ കിണ്ണത്തപ്പം എന്നിവയും
പിടിച്ചെടുത്തു. കുറുമ്പ്രനാട് ഹോട്ടലിന് സ്റ്റോപ്പ് മെമ്മോ നല്കി.