വടകര: ഈ വര്‍ഷത്തെ എസ്എസ്എല്‍സി റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ മിന്നും വിജയം കരസ്ഥമാക്കി. 862 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും തുടര്‍പഠനത്തിന് അര്‍ഹരായി. മേമുണ്ട സ്കൂള്‍ തുടര്‍ച്ചയായി ഈ വര്‍ഷവും 100 മേനി കരസ്ഥമാക്കി. 252 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 67 പേര്‍ക്ക് 9 എപ്ലസും ലഭിച്ചു. ഫുള്‍ എപ്ലസു കളുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനമാണ് മേമുണ്ടക്ക്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി 100% വിജയവും ഏറ്റവും കൂടുതല്‍ എ പ്ലസും നേടിയതില്‍ സംസ്ഥാനത്തെ മികച്ച വിജയമാണ് മേമുണ്ടയുടേത്. കഴിഞ്ഞ വര്‍ഷവും മേമുണ്ടയ്ക്കായിരുന്നു ഫുള്‍ എ പ്ലസില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് വിദ്യാര്‍ഥികളെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്.
ചരിത്രം വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും, അധ്യാപകരെയും അനുമോദിക്കാന്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍ സ്കൂളിലെത്തി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ദേഹം മധുരം വിതരണം ചെയ്തു. ഹെഡ്മാസ്റ്റര് പി കെ ജിതേഷ്, പി ടി എ പ്രസിഡന്റ് ഡോ: എം വി തോമസ്, മാനേജ്മെന്റ് സെക്രട്ടറി പി പി പ്രഭാകരന്, പി ടി എ മെമ്പര്‍മാരായ ഇ എം മനോജ്കുമാര്‍, സി വി കുഞ്ഞമ്മദ്, സ്റ്റാഫ് സിക്രട്ടറി ടി പി രജുലാല്‍, അധ്യാപകരായ പി എം സൗമ്യ, വി പി ബൈജു, രാഗേഷ് പുറ്റാറത്ത് എന്നിവര്‍ സംസാരിച്ചു. ഈ മഹത്തായ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ജീവനക്കാരെയും പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു