തിരുവനന്തപുരം:എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച തുടങ്ങി. എസ്എസ്എൽസി.ക്ക് 70 ക്യാമ്പുകളിലായി 14,000 അധ്യാപകരുണ്ട്. മൊത്തം 38.5 ലക്ഷം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തണം. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളുണ്ട്. ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകളാണ്. കാൽലക്ഷത്തോളം അധ്യാപകരുണ്ട്. എട്ടരലക്ഷം കുട്ടികളുടെ 52 ലക്ഷത്തിലേറെ
ഉത്തരക്കടലാസുകളിൽ മൂല്യനിർണയം നടത്തും. ടി.എച്ച്.എസ്.എൽ.സി.യിലെ ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ രണ്ട് ക്യാമ്പുകളൊരുക്കി. 110 അധ്യാപകർ പങ്കെടുക്കും. വി.എച്ച്.എസ്.സി.യിൽ എട്ട് ക്യാമ്പുകളിലായി 3,40,000 ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കും. 2200 അധ്യാപകരുണ്ട്.