കരിയാട്: കരിയാട് നമ്പ്യാര്‍സ് ഹൈസ്കൂള്‍ 1990 എസ്എസ്എല്‍സി ബാച്ച് സംഗമം സൗഹൃദ വിരുന്നായി. ഇതിന്റെ ഭാഗമായി ആദരിക്കല്‍, അനുമോദനം, കലാവിരുന്ന് എന്നീ പരിപാടികള്‍ നടന്നു.
കെഎന്‍യുപി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ.പി.മോഹനന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സന്തോഷ്.വി.കരിയാട് അധ്യക്ഷത വഹിച്ചു. കെ.കെ.ഭരതന്, എം.കെ.ശ്രീധരന്, സി. ജമീല എന്നീ പൂര്‍വാധ്യാപകരെ ആദരിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു ഊന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. മിനി, പി.പി.ഉദയകുമാര്‍, രജീന്ദ്രന്‍ പടന്നക്കര, സുധീര്‍ വില്യാപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് മെമ്പര്‍ പ്രമീള, പുഷ്പ, രാജീവന്.ടി, പ്രസന്ന, രസ്ന, റസീന, സമീര്‍ വി.പി, കൃഷ്ണദാസ് വി, ഫാറൂക്ക് കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പവിത്രന് മോന്താല്‍ സ്വാഗതവും ഉബൈദ് നന്ദിയും പറഞ്ഞു. ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു