നാദാപുരം: നേപ്പാളില്‍ നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളായ
ആവോലത്തെ കെ.കെ.ശ്രീരാഗിനും കെ.കെ.ശ്രീഹരിക്കും ജന്മനാട്ടില് സ്വീകരണം നല്കി. ആവോലം പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടി നാദാപുരം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി.കെ.നാസര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ.മധു മോഹനന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വാസു പുതിയ പറമ്പത്ത്, കെ.ഹേമചന്ദ്രന്, കെ.സുധീര്‍, രഘുനാഥ് വെളിയാറ, കല്ലുള്ളതില്‍ അശോകന്, മുഹമ്മദലി ഇയ്യങ്കോട്, ശശി മേപ്പള്ളി, പ്രവീണ്‍ ഇ.കെ, സജീവന് കുറ്റിയില്‍, കുറ്റികൊയിലോത്ത് സുരേന്ദ്രന്, അര്ജുന് പി.എം, പ്രജീഷ് പുന്നോള്ളതില്‍ പ്രസംഗിച്ചു.