ചെന്നൈ: യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമെന്നോണം ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ ദക്ഷിണ റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഈ മേഖലയില്‍ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന യാത്രാക്ലേശത്തിന് പരിഹാരമായാണ് പുതിയ ട്രെയിന്‍.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ നിന്നു വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിന്‍ 7.40ന് കണ്ണൂരില്‍ എത്തും. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 06032 ട്രെയിന്‍ കണ്ണൂരില്‍നിന്ന് രാവിലെ 8:10ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് ഷൊര്‍ണൂരിലെത്തും.
പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. ഷൊര്‍ണൂരില്‍ നിന്നുള്ള ട്രെയിന്‍ ജൂലൈ രണ്ടിനും കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ ജൂലൈ മൂന്നിനും സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും.
ഉത്തരവ് വായിക്കാം https://vatakaravarthakal.in/wp-content/uploads/2024/06/SRR-to-CAN-UR-Notification.pdf