വടകര: അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വടകരയില്‍ നഗരസഭ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പില്‍ അതിദരിദ്രരും ആശ്രയവിഭാഗത്തില്പെട്ടവരുമായ നിരവധി പേര് പരിശോധനക്കെത്തി. ഇവരുടെ ആരോഗ്യരംഗത്ത് ഇടപെടലിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയര്മാന് പി.കെ.സതീശന് അധ്യക്ഷത വഹിച്ചു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത, നഗരസഭ കൗണ്‍സിലര്‍മാര്‍, സിഡിഎസ് ഈസ്റ്റ് ചെയര്‍പേഴ്സണ്‍ റീന, ഉൃ.അബ്ദുള്‍ ബാരി, ഡോ. ജഷി ദിനകരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെസ്റ്റ് സിഡിഎസ് ചെയര്‍പേഴ്സണ്‍ മീര വി.സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥര്‍, സിഡിഎസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.