കോഴിക്കോട്: ജില്ലയിൽ മൺസൂൺകാല കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കണ്ട്രോൾ റൂം മെയ് 15 മുതൽ പ്രവർത്തനം തുടങ്ങും. മത്സ്യബന്ധനത്തിനിടെ അപകടം സംഭവിക്കുന്ന പക്ഷം
അപകടത്തെ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ, അപകടത്തിൽപ്പെട്ട യാനങ്ങളുടെ വിവരങ്ങൾ എന്നിവ യഥാസമയം ഫിഷറീസ് സ്റ്റേഷൻ കണ്ട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്. മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളിലെ തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ യാനം ഉടമകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ്
കണ്ട്രോൾ റൂമിൽ ബോധ്യപ്പെടുത്തേണ്ടതാണ്. അപകടങ്ങൾ ഒഴിവാക്കാൻ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കുകയും കാലവസ്ഥ മുന്നറിയിപ്പുകൾ അനുസരിക്കുകയും കടൽ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുകയും ജീവൻ രക്ഷ ഉപകരണങ്ങൾ കരുതുകയും ചെയ്യണം.
കൺട്രോൾ റൂം നമ്പർ: 0495-2414074, 9496007052