അരൂർ: പുറമേരി ഗ്രാമ പഞ്ചായത്ത് അരൂർ 7-ാം വാർഡിൽ നടേമ്മലിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗോമാവുള്ള പറമ്പത്ത് ഭാഗം റോഡ് പ്രവൃത്തി പൂർത്തീകരണം, പടിഞ്ഞാറയിൽ ഭാഗം റോഡ്, കിഴക്കെയിൽ മുക്ക് ചെറ്റോള്ളതിൽ ഭാഗം റോഡ്, എന്നീ റോഡുകൾ ഉദ്ഘാടനം ചെയ്തു. ഗോമാവുള്ള പറമ്പത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
ഭാഗത്ത് നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ശ്രീലത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം വിജിഷ , വാർഡ് കൺവീനർ ലീഗേഷ് കണ്ടോത്, ഒ രമേശൻ എന്നിവർ സംസാരിച്ചു.12 ലക്ഷം രൂപയാണ് മൂന്നു റോഡുകൾക്ക് വേണ്ടി അനുവദിച്ചത്.