കുറ്റ്യാടി: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചും സംയുക്ത കര്‍ഷക സമതി കുറ്റ്യാടിയില്‍ റാലി സംഘടിപ്പിച്ചു. മോദിയെ തോല്പിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടത്തിയ റാലി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. എം.ടി.രാജന്, കൂടത്താന്‍കണ്ടി സുരേഷ്, വി.രാജന്, പി.പി.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു