ആയഞ്ചേരി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ച് ആയഞ്ചേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദീപങ്ങള്‍ തെളിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദാമോദരന്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എന്‍.അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനന്തന് കുനിയില്‍, മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി വി.പി. ഗീത, സി.എച്ച് പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.