വടകര: ഡൽഹിയിൽ നടക്കുന്ന സംയുക്ത കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വടകരയിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി. പി. സോമശേഖരൻ്റെ അധ്യക്ഷതയിൽ കിസാൻ സഭാ നേതാവ് മുൻസിപ്പാൽ വൈസ് ചെയർമാൻ പി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/clearvision-5.jpeg?resize=600%2C600&ssl=1)
ജില്ലാ കമ്മറ്റി അംഗം ഇ കെ. കരുണാകരൻ,കർഷക കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് എം.കെ. കുഞ്ഞിരാമൻ, കിസാൻ ജനത ജില്ലാ സെക്രട്ടറി സി.കെ. സുധീർ കുമാർ, എ. പി. വിജയൻ, രാഘവൻ മണിക്കോത്ത് എന്നിവർ സംസാരിച്ചു. വിവിധ കർഷക സംഘടനാ നേതാക്കളായ കെ.ഗംഗാധരക്കുറുപ്പ്, കെ.പ്രകാശൻ, വി.പി. ശശി ,കാനപ്പള്ളി ബാലകൃഷ്ണൻ, പി.കെ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.