വില്യാപ്പള്ളി: എസ്എസ്എൽസി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പഠിക്കാനാവശ്യമായ സാഹചര്യം
ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർഥി ജനത (എസ്വിജെ) വില്ല്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. എസ്.വി. ജെ. ജില്ലാ സെക്രട്ടറി ജിതിൻ ചോറോട് ഉദ്ഘാടനം ചെയ്തു. എസ്.എസ്. ദേവനന്ദ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി. അമർനാഥ് , യുവജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ ലാൽ, കൊടക്കലാണ്ടി കൃഷ്ണൻ, എം. ബാലകൃഷ്ണൻ, മലയിൽ രാജേഷ്, എം.ടി.കെ. സുരേഷ്, ദേവദത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്യാമിൽ ശശി ( പ്രസിഡണ്ട്) , ഗൗതം സുരേഷ് ,
വിസ്മയ എം.ടി.കെ ,അഞ്ജലി (വൈസ് പ്രസിഡണ്ട്) , എം. ദേവദത്ത് (ജനറൽ സെക്രട്ടറി) , വിഷ്ണു രാജേഷ് , ഷിയാര , അമയ. വി. സി , അഭിൻ ദാസ് ( സെക്രട്ടറിമാർ) ,വൈഗ ബിജു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)