കൊയിലാണ്ടി: ആശുപത്രി വളപ്പില്‍ നിര്‍ത്തിയ ആംബുലന്‍സില്‍ നിന്നു പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നു വൈകുന്നേരം 3-25 ഓടെയാണ് സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന 108 ആംബുലന്‍സില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇത് മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സിന്റെ ഡോര്‍ തുറന്ന് പരിശോധിച്ചു. അഗ്നി രക്ഷാ സേനയും എത്തിയിരുന്നു. ആംബുലന്‍സില്‍ ഇന്‍വര്‍ട്ടര്‍
ഉള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്ന് സംശയിക്കുന്നു. തകരാര്‍ പരിഹരിച്ചതോടെയാണ് ആശ്വാസമായത്.