പതിയാരക്കര: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മ സ്മാര്‍ട്ട് കുറ്റ്യാടി നേതൃത്വത്തില്‍ അറിവുത്സവം പരിപാടി സംഘടിപ്പിച്ചു. മന്ദത്ത് കാവ് യുപി സ്കൂളില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5
ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മണ്ഡലത്തിലെ 28 യുപി സ്കൂളുകള്‍ക്കും തെരഞ്ഞെടുത്ത 18 ലൈബ്രറികള്‍ക്കും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന പുസ്തക വിതരണം നടത്തി. പഞ്ചായത്തംഗം പി രജനി, കെ ഗോപാലന്, ടി മോഹന്‍ദാസ്, സിനുരാജ്, ബിപിസി നിഷാന്ത് എന്നിവര്‍ സംസാരിച്ചു. പി കെ അശോകന് സ്വാഗതവും ടി പി കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.