വടകര: വടകര നഗരസഭയിലെ നാല്പ്പത്തിഒന്നാം വാര്‍ഡില്‍ പുറങ്കര വളപ്പില്‍ ഭാഗം പ്രദേശത്തെ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി. അരയേക്കറോളം സ്ഥലത്ത് മുത്താറി, മണിചോളം, കമ്പ് എന്നിവയാണ് ഈ കൃഷിചെയ്യുന്നത്.
കാര്‍ബണ്‍ രഹിത കൃഷി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വടകര മുനിസിപ്പാലിറ്റിയില്‍
ഹരിതകേരള മിഷന്, മില്ലറ്റ് മിഷന് കേരള എന്നിവയുടെ സഹകരണത്തോടെയാണ് ചെറുധാന്യ കൃഷി നടപ്പിലാക്കുന്നത്.
വാര്‍ഡ് കൗണ്‍സിലര്‍ പി.വിജയി ഉല്‍ഘാടനം ചെയ്ത വിത്തിടല്‍ ചടങ്ങില്‍ മില്ലറ്റ് മിഷന് കൃഷിക്കൂട്ടം ജില്ലാ കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന് പേരാമ്പ്ര, ജില്ലാ ട്രഷറര്‍ സനേഷ്കുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ മാസം നഗരസഭയിലെ നാലാം വാര്‍ഡില്‍ ജില്ലാ കളക്ടര്‍ ഉല്‍ഘാടനം ചെയ്ത മില്ലറ്റ് കൃഷി മുഴുവന്‍ വാര്‍ഡുകളിലും ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന് ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു അറിയിച്ചു.