നാദാപുരം: കുമ്മങ്കോട് വരിക്കോളിയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പ്രവാസിയുമായ എസ്.എം.റഫിഖ് (47) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാളം ന്യൂസ് ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വരിക്കോളിയിലെ എസ്.എം.പോക്കര് ഹാജിയുടെയും പാത്തൂട്ടി ഹജുമ്മയുടെയും മകനാണ്. ഭാര്യ: സജീന. മക്കള്‍: നിതാ ഫഹമ, മുഹമ്മദ് നഹിയാന്‍, നജാഫഹമ. സഹോദരങ്ങള്‍: എസ്.എം.അഷ്റഫ്, നാസര്‍, സക്കീന, ഹസീന, റസീന.