കൊയിലാണ്ടി: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദിനെയാണ് (49) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്.
2021ല്‍ ആണ് കേസിനാസ്പദ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ടിവി കണ്ടിരിക്കവേ വന്ന പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ഉടനെ ഓടി പ്പോയി ബന്ധുവിനോട് പറഞ്ഞു. പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ്കുമാര്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.