കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങിയ പ്രതികള്‍ക്ക് പുറമേ ഇന്നലെ ഒരാള്‍ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവര്‍ഷ വിദ്യാര്‍ഥിയുമായ അമീന് അക്ബര്‍ അലിയാണ് (25) കല്പറ്റ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു. വ്യാഴാഴ്ച കീഴടങ്ങിയ കോളജ് യൂണിയന് പ്രസിഡന്റ് കെ.അരുണ്‍, യൂണിയന് അംഗം ആസിഫ് ഖാന്, പോലീസ് പിടികൂടിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാന് എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. നാല്ു പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്. ഇന്നലെ പൂക്കോട് സര്‍വകലാശാല
ആസ്ഥാനത്തേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.