വടകര: കോഴിക്കോട് കുഴഞ്ഞുവീണു മരിച്ച സിറ്റി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ വള്ളിക്കാട് തെക്കെ മനയില്‍ ശ്യാംലാലിന്റെ സംസ്കാരം ഇന്ന് (തിങ്കള്‍) രാത്രി എട്ടിന് വള്ളിക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം ടി.എം.രാജന്റെയും ചോറോട് സര്‍വീസ് സഹകരണ ബാങ്കിലെ ദീപയുടെയും മകനാണ്
ശ്യാംലാല്‍. കോഴിക്കോട് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പി.എസ്.ശ്രീധരന് പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗണ്മാന് ആയിരുന്നു. ഭാര്യ: ആദിത്യ മുതുവടത്തൂര്‍. മകന്: ബേബി (രണ്ടു മാസം). സഹോദരന്: അശ്വന്ത്ലാല്‍.