വടകര: യൂത്ത് കോൺഗ്രസ് ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. അറക്കൽ വളപ്പിൽ മോഹനൻ സ്മാരക മന്ദിരത്തിനടുത്ത് വച്ച് നടന്ന ചടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുബിൻ മടപ്പള്ളി
ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ ഓ അധ്യക്ഷൻ വഹിച്ചു. യു രഞ്ജിത്ത്, സുഹാസൻ വി പി, റാം ഗോവിന്ദ്, അശോകൻ കെ സി എന്നിവർ സംസാരിച്ചു.