വടകര: ഷുഹൈബ് രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങങ്ങളിൽ ആചരിച്ചു. യൂത്ത് കോൺഗ്രസ് പുതുപ്പണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. യൂത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനന്യ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പുതുപ്പണം മണ്ഡലം പ്രസിഡണ്ട് വി കെ അനന്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജിത്ത് മാരാർ, പത്മനാഭൻ അരുണോദയം, എം പി ഗംഗാധരൻ, സുനിൽ സി കെ, സൗരവ്, അഭിനവ്, നികേത് എന്നിവർ സംസാരിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/bb-18.jpg?resize=500%2C300&ssl=1)
ഷുഹൈബ് രക്തസാക്ഷിത്വദിനം കുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണം മണ്ഡലം പ്രസി. ജമാൽ മൊകേരി ഉദ്ഘാടനം ചെയ്തു. യൂത്ത് പ്രസി. ടി വി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-e.jpeg?resize=500%2C500&ssl=1)
രാഹുൽ അധ്യക്ഷത വഹിച്ചു. ബീന കുളങ്ങരത്ത്, അരുൺ മൂയ്യോട്ട്, മനീഷ് പിലാച്ചേരി, ഷാജഹാൻ കല്ലേരി, എം എം മിഥുൻ, ടി വി ദിലീപൻ, ഇ അഭിരാം എന്നിവർ പ്രസംഗിച്ചു.