വടകര: പഴയകാല വോളിബോള്‍ താരങ്ങളുടെ കൂട്ടായ്മയായ വി.വണ്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച കായിക അധ്യാപകന് ഏര്‍പ്പെടുത്തിയ പി. എം.നാണു മെമ്മോറിയല്‍ ശ്രേഷ്ഠാചാര്യ അവാര്‍ഡ് വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് വി.പി.ലിതേഷിന് സമ്മാനിച്ചു. മുന്‍ കായികതാരവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. മുന്‍ സംസ്ഥാന വോളിബോള്‍ താരം രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് തുകയായ 10001 രൂപ പി എം മണിബാബു കൈമാറി. ശ്രീനാരായണ സ്കൂളിന്റെയും മേനേജ്മെന്റിന്റെയും ഉപഹാരങ്ങള്‍ കെ കെ ജനാര്ദ്ദനന് വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പ്രചോദ് രാജന്, ഹെഡ്മിസ്ട്രസ്മാരായ ലേഖ സജിത്ത്, വി ദീപ, സുമതി ടി, ശ്രീജ സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍ കണ്ടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്കൂള്‍ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ സ്വാഗതവും ഷീജിത്ത് നന്ദിയും പറഞ്ഞു. വി.പി.ലിതേഷ് മറുപടി പ്രസംഗം നടത്തി.