കുറ്റ്യാടി: മൂന്ന് വയസ്സിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. 15 മിനിറ്റിനുള്ളിൽ 500ൽപരം വ്യത്യസ്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. ഷാരോൺ കെ രാജീവിൻ്റെയും വർഷയുടേയും മകനാണ്. ഇന്ത്യ ബുക്ക് ഓഫ് റക്കോഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റക്കോർഡ്സ്, കലാംസ് വേൾഡ് റക്കോർഡ്സ് എന്നീ മൂന്ന് റെക്കാർഡുകളാണ് ഈ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
കൊച്ചുമിടുക്കൻ കരസ്ഥമാക്കിയത്. ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് നൽകി. വാർഡ് പ്രസിഡൻ്റ് ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് നിർവ്വാഹക സമിതിയംഗം സി എച്ച് മൊയ്തു ഷാളണിയിച്ചു. വാർഡ് മെമ്പർ എ ടി ഗീത,തെക്കാൾ നൗഷാദ്, പി പി ദിനേശൻ, പറമ്പത്ത് കുഞ്ഞിരാമൻ നായർ, അവുക്കൻ ചാലിൽ അമ്മത്, എന്നിവർ സംസാരിച്ചു