വട്ടോളി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകള്‍ ലളിതാ ചങ്ങമ്പുഴയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുകയാണ് ഒ.കെ.ശൈലജ. നാദാപുരം വിഷണുമംഗലം എല്‍പി സ്കൂളില്‍ നിന്നു വിരമിച്ച ശേഷം എഴുത്തിന്റെ മേഖലയില്‍ എത്തിയ ഒ.കെ.ശൈലജ ഈ രംഗത്ത് തിളങ്ങുകയാണ്.
ആലപ്പുഴ സമശ്രീ മിഷന് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച സര്‍ഗോത്സവം പരിപാടിയില്‍ ടീച്ചറെ ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയമ്മ അധ്യക്ഷത വഹിച്ചു
വിരമിച്ചതിന് ശേഷം എഴുത്തിന്റെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒ.കെ.ശൈലജ ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊച്ചിന് സാഹിത്യ അക്കാദമിയുടെ സുവര്‍ണ തൂലികാ പുരസ്കാരം ശൈലജയുടെ ‘കയ്യൊപ്പ് ‘ എന്ന കഥാ സമാഹാരത്തിന് ലഭിച്ചിട്ടുണ്ട്. ശ്രേഷ്ട ഭാഷാ മലയാളം സാഹിത്യ വേദിയുടെ കോഴിക്കോട് ജില്ലാ പ്രതിനിധിയാണ് ഒ.കെ.ശൈലജ. അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രമായ ‘മലയാളി മനസ്’ന്റെ സാഹിത്യ വേദിയില്‍ മികച്ച ലേഖനത്തിനുള്ള പുരസ്കാരവും ലഭിച്ചു. മലയാള മനോരമയുടെ പെണ്മനത്തില് ടീച്ചറുടെ കുഞ്ഞു കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം ഗ്രാമമായ നാദാപുരം പഞ്ചായത്ത് കുടുംബശ്രീ തലത്തില്‍ മികച്ച കവയിത്രിക്കുള്ള പുരസ്കാരവും ശൈലജ ഏറ്റ് വാങ്ങി.
-ആനന്ദന് എലിയാറ