തലശേരി: അക്രമ രാഷ്ട്രീയത്തിന് എതിരെ ജനമനസുകളെ ഉണര്‍ത്തി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തലശേരി മണ്ഡലം പര്യടനം. ഇനിയൊരു വീട്ടിലും രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണുനീര് വീഴരുതെന്നു ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. 2024ലും അക്രമം കൈവിടില്ല എന്ന് ശപഥം ചെയ്തവരെ തിരുത്താന്‍ രാഷ്ട്രീയം മറന്ന് ബാലറ്റിലൂടെ ഒരുമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ പുന്നോലിലാണ് പര്യടന പരിപാടി ആരംഭിച്ചത്. പെരിങ്ങാടി, കവിയൂര്‍, കാഞ്ഞിരത്തിന് കീഴില്‍, അരയാക്കൂല്‍, മീത്തലെ ചമ്പാട്, കോപ്പാലം വഴി പര്യടനം മാടപ്പീടികയില്‍ എത്തി. വിശ്രമശേഷം സൈദാര്‍ പളളിയില്‍ നിന്നാണ് പുനഃരാരംഭിച്ചത്. അയ്യലത്ത് സ്കൂള്‍, വീനസ് കോര്‍ണര്‍, വടക്കുമ്പാട്, കതിരൂര്‍, പൊന്ന്യം പാലം, വാടിയില്‍ പീടിക വഴി പര്യടനം കൊളശേരിയില്‍ സമാപിച്ചു. ബോംബിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണമെന്ന് സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി അഭ്യര്‍ഥിച്ചു.