പയ്യോളി: സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും കുടുംബയോഗങ്ങളിള് പങ്കെടുത്തും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പയ്യോളിയില്‍ കൊഴുത്തു. ഒപ്പം ആവേശകരമായ റോഡ് ഷോയും നടത്തി.
സ്വകാര്യ സന്ദര്‍ശനം ആയിരുന്നു ചൊവ്വാഴ്ച ഉച്ചവരെ. ഉച്ചകഴിഞ്ഞ് തിക്കോടി കോക്കനട്ട് ഫാമില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കാത്തലിക്ക് സിറിയന്‍ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളിലെത്തി. പെരുമാള്‍പുരം, പുറക്കാട്, പള്ളിക്കര എന്നിവിടങ്ങളിലും കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു. യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫുര്‍ഖാനിയ അറബിക് കോളജിലും സന്ദര്‍ശനം നടത്തി. ശേഷം വൈകുന്നേരമായിരുന്നു പയ്യോളിയിലെ റോഡ് ഷോ. കീഴൂരില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വഴിനീളെ സ്ഥാനാര്‍ഥിയെ കാണാനും കൈവീശി ആശംസകള്‍ നേരാനും കുട്ടികള്‍ ഉള്‍പ്പെടെ എത്തി.
റോഡ്ഷോക്ക് മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹിമാന്, വി.പി ദുല്‍ഖിഫില്‍, കെ.ടി വിനോദന്‍, എ.പി കുഞ്ഞബ്ദുല്ല, സി.വി സദഖത്തുള്ള, വി.കെ അബ്ദുറഹിമാന്, സബീഷ് കുന്നോത്ത്, ബഷീര്‍ മേലേരി, പി ബാലകൃഷ്ണന്, വടക്കയില്‍ ഷഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.