വടകര: തീരദേശ മേഖല ഇളക്കിമറിച്ച് യുഡിഎഫ്-ആര്‍എംപിഐ മുന്നണി സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തീരദേശ പര്യടനത്തിന് പൂഴിത്തലയില്‍ ആവേശമായ തുടക്കം. കടുത്ത ചൂടിനെ അവഗണിച്ച് സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി സ്ഥാനാര്‍ഥിയെ കാണാനെത്തി. കേന്ദ്രവും കേരളവും മത്സ്യമേഖലയെ അവഗണിച്ചതായി ഷാഫി പറമ്പില്‍ പൂഴിത്തലയില്‍ വടകര നിയോജകമണ്ഡലം സ്വീകരണത്തിന് മറുപടിയായി പറഞ്ഞു. ചോമ്പാല്‍ തുറമുഖ വികസനത്തിന്റെ കാര്യത്തിലും കടല്ഭിത്തികെട്ടുന്ന വിഷയത്തിലും മത്സ്യമേഖലയെ സര്‍ക്കാര്‍ വഞ്ചിച്ചതായി അദ്ദേഹം പറഞ്ഞു.
തലശ്ശേരി നിയോജക മണ്ഡലത്തിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പന്ത്രണ്ട് മണിക്ക് എത്തേണ്ട സ്ഥാനാര്‍ഥി പൂഴിത്തലയില്‍ മുന്ന് മണിയോടെയാണ് എത്തിയത്. പൂഴിത്തലയിലെ ആദ്യ സ്വീകരണ യോഗത്തില്‍ കെ.അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ, കോട്ടയില്‍ രാധാകൃഷ്ണന്, എന്‍.പി അബ്ദുള്ള ഹാജി, പി.ബാബുരാജ്, ടി സി രാമചന്ദ്രന്, സതീശന് കുരിയാടി, പ്രദീപ് ചോമ്പാല, ചന്ദ്രന് കുളങ്ങര, എല്‍.വി.അജയകുമാര്‍, ഇ ടി അയൂബ്, യു.എ.റഹീം, എം.ഫൈസല്‍, മോനാച്ചി ഭാസ്കരന്, കെ.പി. രവീന്ദ്രന്, കാസിം നെല്ലോളി, സി.പി.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു..