വടകര: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍എംപിഐ പ്രവര്‍ത്തകരെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം അഴിയൂര്‍ ചിറയില്‍ പീടികയില്‍ വെച്ചാണ് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം പെരുമുണ്ട വയലില്‍ റോഷിന്, മേഖലാ കമ്മറ്റി അംഗം പെരുമുണ്ട വയലില്‍
രതുന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതമായെത്തി ആക്രമിക്കുകയായിരുന്നു. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമാധാന വഴിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തില്‍ അക്രമം തെരഞ്ഞെടുപ്പ് ഉപാധിയല്ല. ആരോഗ്യകരമായ രീതിയിലാവണം
മത്സരം. ഇനി അക്രമംകൊണ്ട് യുഡിഎഫ്-ആര്‍എംപിഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകും എന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെ.കെ.രമ എംഎല്‍എയും മറ്റ് യുഡിഎഫ്-ആര്‍എംപി നേതാക്കളും കൂടെയുണ്ടായിരുന്നു.