വടകര: യുഡിഎഫ്-ആര്‍എംപിഐ മുന്നണി സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ചോമ്പാല്‍ തുറമുഖം സന്ദര്‍ശിച്ച് വോട്ട് തേടി. മത്സ്യ തൊഴിലാളികളുടെ പരിദേവനങ്ങളും ഹാര്‍ബറിലെ ശോച്യാവസ്ഥയും സ്ഥാനാര്‍ഥി നേരില്‍ കണ്ടു. തുറമുഖത്ത് നിന്ന് വോട്ടഭ്യര്‍ഥനയും നടത്തി. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മത്സ്യ തൊഴിലാളികള്‍ അദ്ദേഹത്തെ അറിയിച്ചു. തുറമുഖത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഷാഫി പറമ്പില്‍ ഉറപ്പ് നല്കി.
ചോമ്പാല സിഎസ്ഐ മുള്ളര്‍ കോളജ്, കുഞ്ഞിപ്പള്ളി എസ്എംഐ കോളജ്, കുഞ്ഞിപ്പള്ളി എന്നിവ സന്ദര്‍ശിച്ചു.
സ്ഥാനാര്‍ഥിക്കൊപ്പം മുന്നണി നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്, എന്‍ പി അബ്ദുള്ള ഹാജി, കുളങ്ങര ചന്ദ്രന്, പി.ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, കെ. അന്‍വര്‍ഹാജി, ടി സി രാമചന്ദ്രന്, വി കെ അനില്‍കുമാര്‍, കെ. കെ ഷെറിന്‍കുമാര്‍, വി.പി.ദുല്‍ക്കിഫില്‍, അഫ്നാസ് ചോറോട്, കവിത അനില്‍കുമാര്‍, ,ഹാരിസ് മുക്കാളി, കെ. പി. രവീന്ദ്രന്, ആനിക്ക ശിവന്, ദേവജിത്ത് കാരായി, ഇമ്പായി നടേമ്മല്എന്നിവരുമുണ്ടായിരുന്നു