കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഉജ്വല റോഡ് ഷോ. യൂത്ത് വിത്ത് ഷാഫി എന്ന പേരില്‍ നടന്ന റോഡ് ഷോ ആവേശം പകര്‍ന്നു. വൈകീട്ട് ടൗണിന്റെ തെക്ക് ഭാഗത്തു നിന്ന് ആരംഭിച്ച റോഡ് ഷോ ജനമുന്നേറ്റം പകര്‍ന്ന് സ്റ്റേഡിയത്തില്‍ സമാപിച്ചു. യൂത്ത് കോണ്സിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ റോഡ്ഷോയില്‍ അണിചേരാനെത്തി. സ്ത്രീകളുടെ പങ്കാളിത്തം ഏറെയുണ്ടായി. സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വി.വി.ശ്രീനിവാസ് ഉല്‍ഘാടനം ചെയ്തു. പി.കെ.ഫിറോസ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍, രാഹുല്‍
മാങ്കൂട്ടത്തില്‍, നടന് രമേഷ് പിഷാരടി എന്നിവര്‍ സംസാരിച്ചു. ഇടതുപക്ഷത്തെ കണക്കിന് പരിഹസിച്ചായിരുന്നു പിഷാരടിയുടെ പ്രസംഗം.