കുറ്റ്യാടി: കുറ്റ്യാടി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. നഗരമധ്യത്തിൽ കുടുങ്ങിയ ബസിനു മുകളിൽ പോലും നിലയുറപ്പിച്ചാണ് നാട്ടുകാർ റോഡ് ഷോ വീക്ഷിച്ചത്. ഇതിനൊക്കെയുള്ള നന്ദി വാക്കുകളിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
ഒതുങ്ങില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഞാൻ ചിത്രങ്ങൾ മോർഫ് ചെയ്തു എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞങ്ങൾ മോർഫ് ചെയ്യുന്ന ആളുകളല്ല. ആരെയും ആക്ഷേപിക്കുന്നവരും അല്ല. എന്നാൽ കേസ് കൊടുത്ത് നിശബ്ദമാക്കിക്കക്കളയാമെന്ന് ആരും വിചാരിക്കണ്ട. ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം കൃത്യമായി തന്നെ ചോദിച്ചിരിക്കുമെന്നും നിറഞ്ഞ കൈയടിക്കിടെ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റ്യാടി ഗവ: ആശ് പത്രി പരിസരത്ത് നിന്ന് ബാൻ്റ് മേളത്തിൻ്റെയും വർണ്ണമേളങ്ങളുടെയും അകമ്പടിയോടെ ടൗണിലേക്ക് ആനയിച്ചു.
മുൻ എം.എൽ. എ പാറക്കൽ അബ്ദുള്ള, ഡി. സി. സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.പി.സി.സി. അംഗം കെ.ടി. ജയിംസ്, ബ്ലോക്ക് കോൺ പ്രസി. ശ്രീജേഷ് ഊരത്ത്, മുസ്ലിം ലീഗ് നേതാവ് വി.പി. മൊയ്തു, മണ്ഡലം കോൺ പ്രസി .പി.കെ. സുരേഷ്, കെ.പി. അബ്ദുൾമജീദ്,
പി.പി. ആലിക്കുട്ടി, ടി.എം. സുരേഷ് ബാബു പി.പി.ദിനേശൻ, എ. സി ഖാലിദ്, എ.ടി.ഗീത നൗഷാദ് കോവിലകത്ത്, മംഗലശ്ശേരി ബാലകൃഷ്ണൻ മുതലായ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ ജാഥയിൽ അണിനിരന്നു.
മുൻ എം.എൽ. എ പാറക്കൽ അബ്ദുള്ള, ഡി. സി. സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.പി.സി.സി. അംഗം കെ.ടി. ജയിംസ്, ബ്ലോക്ക് കോൺ പ്രസി. ശ്രീജേഷ് ഊരത്ത്, മുസ്ലിം ലീഗ് നേതാവ് വി.പി. മൊയ്തു, മണ്ഡലം കോൺ പ്രസി .പി.കെ. സുരേഷ്, കെ.പി. അബ്ദുൾമജീദ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-3.jpeg?resize=479%2C600&ssl=1)