വടകര: വടകരയില്‍ വെന്നിക്കൊടി പാറിച്ച ഷാഫി പറമ്പില്‍ വ്യാഴാഴ്ച വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലാണ് നാളത്തെ പര്യടനം. രാവിലെ 11 മണിക്ക് പേരാമ്പ്ര അങ്ങാടിയിലും വൈകിട്ട് മൂന്നിന് കുറ്റ്യാടിയിലും 5 ന് നാദാപുരം ടൗണിലുമാണ് വരവേല്‍പ്പ്. അടുത്ത ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ആദ്യം ഒരു നിയോജക മണ്ഡലത്തില്‍ ഒരിടത്താണ് സ്വീകരണം. പിന്നീട് പഞ്ചായത്തുകള്‍ തോറും പര്യടനം നടത്തും.