കോഴിക്കോട്: ഏവരും ഉറ്റുനോക്കുന്ന വടകരയില്‍ ലീഡ് നില മാറിമറിയുന്നു. തപാല്‍ വോട്ടില്‍ 62 വോട്ടിന് മുന്നില്‍ നിന്ന ഷാഫി പറമ്പിലിനെ ഇവിഎമ്മില്‍ ആദ്യഘട്ടത്തിലേക്കു കടന്നപ്പോള്‍ കെ.കെ.ശൈലജ ലീഡ് നേടുകയുണ്ടായി. 2479 വോട്ടായിരുന്നു കെ.കെ.ശൈലജയുടെ ലീഡ്. പിന്നീടത് ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ചു. 979 വോട്ടിന്റെ ലീഡാണ് ഷാഫി പറമ്പിലിന്. ഇത് വീണ്ടും കുറഞ്ഞു. നൂറില്‍ താഴെയാണ് ഷാഫിയുടെ ലീഡ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ഷാഫി പറമ്പിലിന് 17,055 വോട്ടും കെ.കെ.ശൈലജക്ക് 17,021 വോട്ടും പ്രഫുല്‍കൃഷ്ണന്‍ 3266 വോട്ടുമാണ് കിട്ടിയിരിക്കുന്നത്.