ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെയും മലബാര്‍ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ഷാഫി പറമ്പില്‍ എംപി ചര്‍ച്ച നടത്തി. പുതിയതായി അനുവദിച്ച ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എംപി അറിയിച്ചു.
തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിരം യാത്രികരുടെ പ്രശ്നങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. മെമു സര്‍വീസ് ഉള്‍പ്പെടെയുള്ള പുതിയ ട്രെയിനുകള്‍ അനുവദിക്കേണ്ടതിന്റെയും നിലവിലുള്ള ട്രെയിനുകളില്‍ കോച്ചുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെയും അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വടകരയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു.