വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ കുന്നുമ്മല്‍ പള്ളിക്ക് സമീപവും ചെറിയ കൈവേലിയിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ഉജ്വല വരവേല്പ് നല്കി.
കുന്നുമ്മല്‍ എത്തിയ ഷാഫിയെ അരൂര്‍ റോഡില്‍ വെച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ച് പള്ളിക്ക് സമീപമുള്ള വേദിയിലേക്ക് ആനയിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. അമ്മത്, യുഡിഎഫ് നേതാക്കളായ എലിയാറ ആനന്ദന്, എ.വി.നാസറുദ്ദിന്, ജമാല്‍ മൊകേരി, എന്‍.കെ.ഗഫൂര്‍, പി.പി.അശോകന്, ചാലില്‍ സൂപ്പി ഹാജി, ഷറഫുന്നിസ, നസീറ ബഷീര്‍, ബീന കുളങ്ങരത്ത്, എ.ഗോപിദാസ് എന്നിവരും സ്ത്രീകളടക്കമുള്ള വന്‍ജനാവലിയും സ്വികരണത്തില്‍ പങ്കെടുത്തു.
ചെറിയ കൈവേലി നല്കിയ സ്വീകരണത്തില്‍ മജീദ് പുന്നോളക്കണ്ടി, ലാലു എടക്കാട്ട്, ഇ.സി ബാലന്, ആമത്, പുന്നോളക്കണ്ടി ആമത്, സൗദ, ഇ.സീബ, രാധ പി.ടി.കെ, കെ.പി.ജിതിന്, ചന്ദ്രന് നമ്പ്രാച്ചക്കണ്ടി, ബാലന് കെ. എന്നിവര്‍ നേതൃത്വം നല്കി. യുഡിഎഫ് നേതാക്കളായ വി.എം.ചന്ദ്രന്, എ. കുഞ്ഞിശങ്കരന്‍, പ്രമോദ് കക്കട്ടില്‍, കെ.ടി അബ്ദഹ്മാന് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.