കൊയിലാണ്ടി: കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലെ അമല്‍ എന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എസ്എഫ്ഐയുടെ പ്രവൃത്തി ക്രൂരവും വിദ്യാര്‍ഥി സമൂഹത്തിന് അപമാനകരവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ക്കിഫില്‍.
എസ്എഫ്ഐക്ക് ആധിപത്യം ഉള്ള കോളജുകളില്‍ ഇതര വിദ്യാര്‍ഥി സംഘടനകളെയും തങ്ങളുടെ ഘടകകക്ഷി വിദ്യാര്‍ഥി സംഘടനകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതരിക്കുകയാണ്. തങ്ങളുടെ താല്പര്യത്തിന് വഴങ്ങാത്തവരെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന സമീപനം പരിഷ്കൃത വിദ്യാര്‍ഥി സമൂഹത്തിന് അപമാനകരമാണെന്ന് ദുല്‍ക്കിഫില്‍ പറഞ്ഞു.
എസ്എഫ്ഐയുടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഭാഗം അധ്യാപകരും കോളജ് അധികാരികളും കൂട്ടുനില്‍ക്കുന്നത് വളരെ ഗൗരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ ജനകീയ പ്രതിരോധത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
അക്രമത്തില്‍ പരിക്കേറ്റ അമലിനെ ദുല്ക്കിഫിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.